ക്രിസ്റ്റല്‍ റിപ്പോര്‍ട്ടിലെ സബ് റിപ്പോര്‍ട്ട് റ്റോട്ടല്‍ മറ്റൊരു സബ് റീപ്പോര്‍ട്ടിലോ മെയിന്‍ റിപ്പോര്‍ട്ടിലോവിളിക്കാവുന്നതാണ്.മെയിന്‍ റിപ്പോര്‍ട്ടിലാണ് സബ് റിപ്പോര്‍ട്ട് (സബ് റിപ്പോര്‍ട്ടുകളുടെ) റ്റോട്ടല്‍കാണിക്കേണ്ടതെങ്കില്‍ സബ് റിപ്പോര്‍ട്ടിലെ വേരിയബിള്‍ (Formula Field) മെയിന്‍ റിപ്പോര്‍ട്ടിലെ Report Footer ലോPage Footer ലോ ഉപയോഗിക്കണം.(ഇവിടെ പറയുന്ന ഉദാഹരണത്തില്‍ രണ്ട് സബ് റിപ്പോര്‍ട്ടുകളുടെറ്റോട്ടലുകളുടെ വെത്യാസം മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.)
CrystalReport DataType :
താഴെക്കാണിച്ചിരിക്കുന്ന പട്ടികയില്‍ നിന്ന് ക്രിസ്റ്റല്‍ റിപ്പോര്‍ട്ടിലെ ഡേറ്റാ ടൈപ്പ് എന്തല്ലാമാണന്ന് മനസ്സിലാക്കാം.
Field Explorer ല്‍ നിന്ന് Formula Field സില്‍ നിന്ന് New എടുത്ത് Formula Field ന് പേര് നല്‍കുക.എന്നിട്ട് Use Expert / Use Editor ല്‍ click ചെയ്യുക. Use Expet/Editor (Alt+ X ) ല്‍ click ചെയ്താല്‍ Expet/Editor വിന്‍ഡോ വരും.അവിടെ വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുക.
shared numbervar totincome; (താഴത്തെ ചിത്രം നോക്കുക)
totincome :={#RTotal0};
(വേരിയബിള്‍ ഡിക്ലയര്‍ ചെയ്തതിനു ശേഷം ; എന്ന് ഉപയോഗിക്കണം)
totincome എന്ന് വേരിയബിള്‍ numbervar ഡേറ്റാറ്റൈപ്പില്‍ shared ആയി ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്.shared ആയി ഡിക്ലയര്‍ ചെയ്തെങ്കില്‍ മാത്രമേ മറ്റ് സബ് റിപ്പോര്‍ട്ടില്‍ totincome എന്ന വേരിയബിള്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളു.ഇവിടെ totincome എന്ന വേരിയബിളിലേക്ക് ഈ റിപ്പോര്‍ട്ടിലെ (incomereport) amount കോളത്തീലെ റ്റോട്ടല്‍ പറഞ്ഞിരിക്കുകയാണ്.( Field Explorer ലെ Running Total Fields വഴിയാണ് RTotal0 എടുത്തിരിക്കുന്നത്.)
INCOME REPORT(ഒന്നാമത്തെ സബ് റിപ്പോര്‍ട്ട്) ല്‍ ചെയ്തിരിക്കുന്നതുപോലെ EXPENDITURE REPORTലും(രണ്ടാമത്തെ സബ് റിപ്പോര്‍ട്ട്) totexp എന്ന പേരില്‍shared ആയി വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുന്നു.
shared numbervar totexp; totexp:={#RTotal0};
(INCOME REPORT ലെ Formula Field ന്റെ പേര് incomeformula എന്നും EXPENDITURE REPORT ലെ Formula Field ന്റെ പേര് expformula എന്നുമാണ് നല്‍കിയിരിക്കുന്നത്.Formula Field ന്റെ പേരാണ്സബ് റിപ്പോര്‍ട്ടുകളില്‍ ഇവയുടെ റ്റോട്ടല്‍ കാണാന്‍ ഉപയോഗിക്കുന്നത്.)
മൂന്നാമത്തെ സബ് റിപ്പോര്‍ട്ടില്‍ വീണ്ടും Formula Field ല്‍ വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുന്നു.ഇവിടെ മൂന്ന്മൂന്ന് Formula Field ഉണ്ടാക്കുന്നു.inc എന്ന Formula Field ല്‍ ഒന്നാമത്തെ സബ് റിപ്പോര്‍ട്ടിലെ വേരിയബിള്‍പറഞ്ഞുകൊടുക്കുന്നു.
സബ്റിപ്പോര്‍ട്ടില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന വേരിയബിള്‍ (Formula Field) മറ്റൊരു റിപ്പോര്‍ട്ടില്‍ (സബ് ) കിട്ടണമെങ്കില്‍വേരിയബിള്‍ (Formula Field) ഏത് സബറിപ്പോര്‍ട്ടില്‍ ആണോ അസൈന്‍ ചെയ്യുന്നത് ആ സബ് റിപ്പോര്‍ട്ടില്‍Formula Field ഉപയോഗിച്ചിരിക്കണം.മാത്രമല്ല ഏത് സബ് റിപ്പോര്‍ട്ടിലാണോ ഈ വേരിയബിള്‍ ഉപയോഗിക്കുന്നത്അവിടെ വേരിയബിള്‍ അതേ പേരില്‍ തന്നെ ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കാണം.അതായത് സബ് റിപ്പോര്‍ട്ട് ഒന്നില്‍shared numbervar totexp; ആയി പറയുന്ന വേരിയബിളിലെ totexp ന്റെ വില സബ് റിപ്പോര്‍ട്ട് മൂന്നില്‍ കിട്ടണമെങ്കില്‍സബ് റിപ്പോര്‍ട്ട് മൂന്നിലെ Formula Field ല്‍ shared numbervar totexp; എന്ന് ഒരിക്കല്‍ കൂടി പറഞ്ഞ് കൊടുക്കണം.