: outlook configuration:
നിങ്ങളുടെ മെയില്‍ ബോക്‍സുകളില്‍ വരുന്ന മെയിലുകളില്‍ ചിലത് ചിത്രങ്ങള്‍ സഹിതം ആയിരിക്കും. അതുപോലുള്ള മെയില്‍ അയിക്കാന്‍ ആഗ്രഹവും ഉണ്ടായിരിക്കണം. പക്ഷേ മെയില്‍ കമ്പോസ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ മെയിലിലേക്ക് അറ്റാച്ച് ചെയ്യിക്കാനല്ലാതെ ഇന്‍സേര്‍ട്ട് ചെയ്യാനുള്ള ഓപ്‌ഷനുകളൊന്നും കാണാത്തതുകൊണ്ട് എന്തെങ്കിലും സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ ആയിരിക്കും ചിത്രങ്ങള്‍ മെയിലില്‍ ചേര്‍ക്കുന്നതെന്ന് കരുതി കൂടുതലൊന്നും അതിനെക്കുറിച്ച് ചിന്തിക്കാന്‍ മിനക്കെട്ടിട്ടില്ലായിരിക്കും. മൊക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് (MS OUTLOOK) കോണ്‍ഫിഗര്‍ ചെയ്താല്‍ നിങ്ങള്‍ക്കും മെയിലില്‍ കൂടി ചിത്രങ്ങള്‍ അയക്കാം. ( ഔട്ട്‌ലുക്ക് കോന്‍ഫിഗര്‍ ചെയ്യുന്നത് പടങ്ങള്‍ മെയില്‍ വഴി അയക്കാന്‍ വേണ്ടിയല്ല. നിങ്ങള്‍ ഓഫ് ലൈനില്‍ ആയിരുന്നാലും നിങ്ങളുടെ ഇന്‍ബോക്സില്‍ എത്തുന്ന മെയിലുകള്‍ വായിക്കുക തുടങ്ങിയ സഹായമാണ് ഔട്ട്‌ലുക്ക് പ്രാഥമികമായി ചെയ്യുന്നത്. അതായത് ഒരു സ്റ്റോറേജ് മീഡിയ ആയി വര്‍ത്തിക്കുക എന്നുള്ളത്.)
ഇനി എങ്ങനെയാണ് ഔട്ട്‌ലുക്ക് കോണ്‍ഫിഗര്‍ ചെയ്യുന്നതെന്ന് നോക്കാം. yahoo മെയിലിനു വേണ്ടി എങ്ങനെയാണ് (yahoo.co.in) ഔട്ട്‌ലുക്ക് കോണ്‍ഫിഗര്‍ ചെയ്യുന്നതെന്ന് നോക്കാം.
സ്റ്റെപ് 1 : Tools മെനുവില്‍ നിന്ന് E-mail Accounts എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ താഴെകാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോ കാണാം. (outlook1.jpg)
picture : outlook1.jpg
സ്റ്റെപ് 2 : അതില്‍ Add a new e-mail account എന്ന റേഡിയോ ബട്ടണ്‍ സെലക്റ്റ് ചെയ്തിട്ട് Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.സ്റ്റെപ് 3 : Server Type എന്ന വിന്‍ഡോയിലേക്ക് എത്തുമ്പോള്‍ അഞ്ചു തരത്തിലുള്ള സെര്‍വര്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. അതില്‍ രണ്ടാമത്തെ സെര്‍വര്‍ ടൈപ്പില്‍ (POP3) സെലക്റ്റ് ചെയ്തതിനു ശേഷം NEXT ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോ കാണാന്‍ കഴിയും. (outlook2.jpg).
picture : outlook2.jpg
സ്റ്റെപ് 4 : User Information :Your Name : ഇവിടെ നിങ്ങളുടെ പേര് നല്‍ക്കുക
E-mail Address : ഇവിടെ നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് നല്‍കുക
Logon Information :
User Name : ഈ മെയില്‍ അഡ്രസിന്റെ @ നു മുമ്പുള്ള ഭാഗം ഇവിടെ യൂസര്‍ നെയിമായി E-mail Address എന്റെര്‍ ചെയ്യുമ്പോള്‍ User Name ആയി ഇവിടെ കാണിക്കും
Password : ഇവിടെ നിങ്ങളുടെ ഇ-മെയില്‍ പാസ്‌വേര്‍ഡ് നല്‍കുക.
Server Infomation :
Incoming Mail Server (POP3) : pop.mail.yahoo.co.in
Outgoing mail Server (SMTP) : smtp.mail.yahoo.co.in
എന്നിങ്ങനെ പൂരിപ്പിക്കുക . ചിത്രം നോക്കുക (outlook3.jpg)
picture : outlook3.jpg
സ്റ്റെപ് 5 : മുകളിലെ ചിത്രത്തില്‍ നോക്കിയാല്‍ മോര്‍ സെറ്റിംങ്ങ് (More settings....) എന്ന റ്റാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നാലു റ്റാബുകളുള്ള ഒരു വിന്‍ഡോകാണാം.a. General tab ല്‍ Mail account നു താഴെ pop.mail.yahoo.co.in എന്നു കാണാം. Other User Infomation ആവിശ്യമില്ല
b. രണ്ടാമത്തെ റ്റാബായ Outgoing Server ല്‍ ഒന്നാമത്തെ ചെക് ബോക്സും (My outgoing server (SMTP) requires authentication) , റേഡിയോ (Use same settings as my incoming mail server) ബട്ടണും സെലക്ട് ചെയ്യുക.
c. Connection എന്ന മൂന്നാമത്തെ റ്റാബില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല.
d. Advanced എന്ന നാലാമത്തെ റ്റാബില്‍
Incoming Server (POP3) : 110
Outgoing Server (SMTP): 25 നല്‍കുക.(ഡിഫാള്‍ട്ടായി ഇതു തന്നെ ആയിരിക്കും). ചിത്രം :outlook4.jpg
picture : outlook4.jpg
സ്റ്റെപ് 6 : മുകളില്‍ കാണിച്ചിരിക്കുന്ന വിന്‍ഡോയിലെ OK ബട്ടണ്‍ അടിക്കുമ്പോള്‍ (outlook3.jpg) എന്ന വിന്‍ഡോ കാണാം. ആ വിന്‍ഡോയിലെ Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ താഴെകാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോ കാണാന്‍ സാധിക്കും. (outlook5.jpg).picture : outlook5.jpg
FINISH ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോഴേക്കും ഔട്ട്‌ലുക്ക് കോണ്‍ഫിഗര്‍ ആവും.
ഇനി മെയില്‍ അയിക്കുന്നത് എങ്ങനെയെന്ന് നോക്കാം....
സ്റ്റെപ് 1: ഔട്ട് ലുക്കിന്റെ File - New - Mail Message ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വേര്‍ഡ് ഫയല്‍ തുറന്നു വരും.
സ്റ്റെപ് 2: To... Cc ... Subject ഫീല്‍ഡുകള്‍ക്ക് താഴെ മാറ്ററിനു വേണ്ടിയുള്ള സ്ഥലം ഉണ്ട്. അവിടെ കര്‍സര്‍ വച്ചതിനു ശേഷം Insert മെനുവില്‍ നിന്ന് (outlook6.jpg) ചിത്രങ്ങള്‍ സെലക്റ്റ് ചെയ്താല്‍ ആ ചിത്രങ്ങള്‍ മാറ്ററിനു വേണ്ടിയുള്ള സ്ഥലത്ത് വരും.
picture : outlook6.jpg
സ്റ്റെപ് 3: ആവിശ്യമുള്ള ചിത്രങ്ങളും മെസേജുകളും ഇന്‍സേര്‍ട്ട്, ടൈപ്പ് ചെയ്തതിനു ശേഷം Send ബട്ടണില്‍ (മുകളിലെ ചിത്രം നോക്കുക) ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ സെന്‍ഡ് ആകുന്ന ഒരു ഇന്‍ഡിക്കേഷന്‍ കാണാന്‍ സാധിക്കും. മെയില്‍ സെന്‍ഡ് ആയതായി മെസേജ് കാണിക്കുകയും ചെയ്യും.
(ചിത്രങ്ങള്‍ മെയിലില്‍ കൂടി അയിക്കുക എന്നുള്ള കാര്യത്തിനു വേണ്ടി മാത്രമുള്ള വിവരങ്ങള്‍ മാത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്..... )
No comments:
Post a Comment